ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായി ടോമിന്‍ തച്ചങ്കരി

ksrtc

തൃശൂര്‍: ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ വേഷത്തില്‍ എംഡിയും ചെയര്‍മാനുമായ ടോമിന്‍ ജെ.തച്ചങ്കരി. തിരുവനന്തപുരത്തു നിന്നും ഗുരുവായൂര്‍ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിലാണ് ജീവനക്കാരുടെ യൂണിഫോമിട്ട് ടിക്കറ്റ് മെഷീനുമായി തച്ചങ്കരി പുതിയ വേഷമണിഞ്ഞത്.

ഇന്നലെയാണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലൈസന്‍സിനുള്ള പരീക്ഷ തച്ചങ്കരി പാസായത്. മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യസമയത്തു ശമ്പളം നല്‍കിയും തച്ചങ്കരി കഴിഞ്ഞ ദിവസം ജീവനക്കാരെ ഞെട്ടിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി പത്താം തിയതിക്കു ശേഷമായിരുന്നു ശമ്പളവിതരണം നടന്നിരുന്നത്.

വൈകാതെ തന്നെ, ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെത്തുമാണ് സൂചന. ഹൈവി വെഹിക്കിള്‍ ഡ്രൈവര്‍ ലൈസന്‍സിനായി തച്ചങ്കരി അപേക്ഷ നല്‍കിക്കഴിഞ്ഞു.

Top