കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ പേനകൊണ്ട് കുത്തി; പരാതിയുമായ് വിദ്യാര്‍ത്ഥി

പെരുമ്പാവൂര്‍: യാത്രക്കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ പേന ഉപയോഗിച്ച് കുത്തിയതായി പരാതി.
പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍ സാബിത്തിനാണ് ഉപദ്രവമേറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ആലുവ മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ കീഴില്ലം സ്വദേശി വിമലിന് എതിരെയാണ് പരാതി. പുല്ലുവഴി ജയകേരളം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അല്‍ സാബിത്ത്.

കുട്ടിയുടെ ഇടതു കണ്‍പോളയിലും, പുരികങ്ങള്‍ക്ക് ഇടയിലും പേന കൊണ്ടുള്ള കുത്തില്‍ മുറിവേറ്റു. സംഭവത്തില്‍ ബസിലുണ്ടായിരുന്നവര്‍ കണ്ടക്ടര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കണ്ടക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top