കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും മിനി കണ്ടെയ്‌നറും കൂടിയിടിച്ചു; 20ഓളം പേര്‍ക്ക് പരുക്ക്

 

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ കെഎസ്ആര്‍ടിസി ബസും മിനി കണ്ടെയ്‌നറും കൂടിയിടിച്ചു. അപകടത്തില്‍ 20ഓളം പേര്‍ക്ക് പരുക്കുണ്ട്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആര്‍ടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിക്ക് അപ്പ് ഡ്രൈവറായ തൃശൂര്‍ സ്വദേശി ശരണ്‍ (30 വയസ്സ്), എസ്ആര്‍ടിസിയിലെ യാത്രക്കാരനായ കിളിമാനൂര്‍ സ്വദേശി ബാലന്‍ പിള്ള, (52 വയസ്സ് ) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്‌നറുമായാണ് കെഎസ്ആര്‍ടിസി ബസ് കൂട്ടിയിടിച്ചത്.

 

Top