ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരിയില്‍ വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

വെയിറ്റിങ് ഷെഡില്‍ ബസ് കാത്തു നിന്നവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇതില്‍ മുതിര്‍ന്നയാളുടെ പരുക്കാണ് ഗുരുതരമെന്നാണ് പ്രാഥമിക വിവരം. ബസ് ഇടിച്ച് വെയിറ്റിങ് ഷെഡ് തകരുകയായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 

Top