ഇടുക്കി കമ്പകക്കാനത്ത് കെഎസ്ആർടിസി ബസ് അപകടം ; ഒരാളുടെ നില ഗുരുതരം

ഇടുക്കി : ഇടുക്കി കമ്പകക്കാനത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

കോലഞ്ചേരിക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം മുഴുവനായും തകര്‍ന്നു. ബസ്സിനുള്ളില്‍ തെറിച്ചു വീണും സീറ്റുകളില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.

Top