നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി;ഇരുപതോളം പേര്‍ക്ക് പരിക്ക്

മലപ്പുറം: വെന്നിയൂര്‍ കൊടിമരത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്.

എതിരെ വരികയായിരുന്നു പിക്കപ്പ് വാനിനെ ഇടിച്ച ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷമാണ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാരുടെയും തിരൂരങ്ങാട് പൊലീസിന്റെയും ഹൈവേ പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സ്‌കൂട്ടര്‍ യാത്രികര്‍ക്കും പിക്കപ്പ് ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Top