കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ചു; 12 യാത്രക്കാര്‍ക്ക് പരിക്ക്

മൂലമറ്റം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12 യാത്രക്കാര്‍ക്ക് പരിക്ക്.വാഗമണ്‍-മൂലമറ്റം റൂട്ടില്‍ രാവിലെ ഒന്‍പതോടെ പുള്ളിക്കാനം ഡിസി കോളജിനു സമീപമായിരുന്നു അപകടം.

നിറയെ യാത്രക്കാരുമായി വരികയായിരുന്നു വാഹനം തിട്ടയിലിടിപ്പിച്ചു നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.കുമളിയില്‍ നിന്നും പുലര്‍ച്ചെ 5.30ന് തൊടുപുഴയ്ക്ക് വരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ഡിസി കോളജ് കഴിഞ്ഞുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് തിട്ടയിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top