വിവാദ പ്രസ്ഥാവനകള്‍ ഒഴിവാക്കണമെന്ന് ബിജുപ്രഭാകറിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്ഥാവനകള്‍ ഒഴിവാക്കണമെന്ന് സിഎംഡിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ക്ലിഫ് ഹൗസിലേയ്ക്ക് വിളിപ്പിച്ചാണ് ബിജുപ്രഭാകറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കെ എസ്ആര്‍ടിസിയില്‍ കെ-സ്വിഫ്റ്റ് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി വ്യക്കമാക്കി.

അതേസമയം, കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി എംഡി ബിജുപ്രഭാകര്‍ ഇന്ന് ചര്‍ച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാര്‍ക്കെതിരെ എംഡിയുടെ പരാമര്‍ശത്തിനെതിരെ യൂണിനയനുകള്‍ രംഗത്ത് വന്നതിന് ശേഷമുള്ള ചര്‍ച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച എംഡി അഭിപ്രായം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉള്‍പ്പടെയുള്ള സംഘനടകള്‍ രംഗത്തുണ്ട്.

ഐഎന്‍ടിയുസി ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്താന്‍ നിശ്ചിയിച്ചിരുന്നുവെങ്കിലും എംഡി ഇന്നലെ നടത്തിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയിലെ കാട്ടുകള്ളന്മാരെയാണ് ആക്ഷേപിച്ചതെന്നും മൊത്തം ജീവനക്കാരെ അല്ലെന്നും ബിജു പ്രഭാകര്‍ വിശദീകരിച്ചെങ്കിലും അതൃപ്തി പുകയുന്നുണ്ട്. ഇതിനിടെ നൂറുകോടി കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

Top