ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം; കെഎസ്ആർടിസി

ഡല്‍ഹി: ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ സമീപിച്ചു. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അതോറിറ്റി രൂപീകരിക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു.കൂടുതല്‍ തുകയ്ക്ക് ഡീസല്‍ വാങ്ങേണ്ടി വന്നാല്‍ കോര്‍പറേഷന്‍ അടച്ച് പൂട്ടേണ്ടി വരും.

നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ലിറ്ററിന് ആറ് രൂപ 47 പൈസ അധികം നല്‍കിയാണ് കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങുന്നത്. പ്രതിദിനം 40000 ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ 20 ലക്ഷത്തോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്നും കെ എസ് ആര്‍ടി സി വാദിക്കുന്നു.

 

Top