ആരെയാണ് പേടിക്കുന്നത്; കെഎസ്ആര്‍ടിസിയ്ക്ക് ഹൈക്കോടതിയുടെ താക്കീത്

highcourt

കൊച്ചി: കെഎസ്ആര്‍ടിസിയ്ക്ക് ഹൈക്കോടതിയുടെ താക്കീത്. കെഎസ്ആര്‍ടിസി ആരെയാണ് പേടിക്കുന്നതെന്നും താത്ക്കാലിക കണ്ടക്ടര്‍മാരെ മാറ്റി നിര്‍ത്തിയിട്ടും കെഎസ്ആര്‍ടിസി സുഗമമായി ഓടുന്നില്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം, കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍ പിന്‍വാതിലിലൂടെ നിയമനം നേടിയവരാണെന്ന പിഎസ്‌സി വാദം തള്ളി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സംവിധാനം മുഖേനയാണ് എംപാനല്‍ ജീവനക്കാരുടെ നിയമനം നടന്നതെന്നും പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

പിഎസ്പിയുടെ സത്യവാങ്മൂലത്തിലെ പരാമര്‍ശം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നേടിയ ജീവനക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരു നിയമാനുസൃത സര്‍ക്കാര്‍ സംവിധാനമാണെന്നും ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Top