കെ.എസ്.ആര്‍.ടി.സി അപകടം; വിവരങ്ങള്‍ അറിയാന്‍ ഈ നമ്പറുകളില്‍ വിളിക്കാം

കൊച്ചി: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 20 ആയി. അതേസമയം ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി മനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തമിഴ്നാട്ടിലെ അവിനാശിയില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം നടന്നത്. വിവരങ്ങള്‍ക്കായി തിരുപ്പൂര്‍ കളക്ട്രേറ്റിലും ഹെല്‍പ്ലൈന്‍ നമ്പറായ 7708331194 ബന്ധപ്പെടാം.

ബസിന്റെ ഡ്രൈവറും കണ്ടക്ടറും തല്‍ക്ഷണം മരിച്ചിരുന്നു. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top