കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ കമ്പി തുളച്ചുകയറി യാത്രക്കാരി മരിച്ചു

-accident

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ കമ്പി തുളച്ചുകയറി യാത്രക്കാരി മരിച്ചു. ചെമ്പേരി സ്വദേശി ഇലവുങ്കല്‍ ത്രേസ്യാമ്മ (55) യാണ് മരിച്ചത്.

പാലായിലേക്കു പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് എതിരെ വന്ന ലോറിയെയും റോഡിലെ പശുക്കളെയും ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ റോഡരികിലെ കടയുടെ മുന്നില്‍ സ്ഥാപിച്ച സണ്‍ഷേഡിന്റെ കമ്പി ബസിലേക്കു തുളച്ചു കയറുകയായിരുന്നു.

ബസിന്റെ ഷട്ടര്‍ തുളച്ച് അകത്തിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലാണ് ഇരുമ്പ് കമ്പി തുളഞ്ഞു കയറിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച്ച രാവിലെ തളിപ്പറമ്പ് ടഗോര്‍ സ്‌കൂളിനു മുന്‍പിലാണ് അപകടം നടന്നത്.

Top