എങ്ങനെയാണ് മോഹന്‍ലാല്‍ ഇത്രയും ക്യൂട്ടായിരിക്കുന്നത്; ഡ്രാമ ട്രെയിലര്‍ കണ്ട ഖുശ്ബു പറയുന്നു

lal

മോഹന്‍ലാല്‍ അങ്ങേയറ്റം ക്യൂട്ടാണെന്ന് ഡ്രാമ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട തെന്നിന്ത്യന്‍ താരം ഖുശ്ബു പറയുന്നു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഖുശ്ബു ഈ വാക്കുകള്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമയുടെ ടീസര്‍ പുറത്തുവിട്ടത്.

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഖുശ്ബു. അങ്കിള്‍ ബണ്‍, ചന്ദ്രോത്സവം എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതിനു പുറമേ നിരവധി മലയാളം ചിത്രങ്ങളിലും ഖുശ്ബു വേഷമിട്ടിട്ടുണ്ട്.

സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും ഒരുപോലെ തിളങ്ങുന്ന ഖുശ്ബു, കോണ്‍ഗ്രസിന്റെ തമിഴ്‌നാട്ടിലെ ഔദ്യോഗിക വക്താവുകൂടിയാണ്.

Top