കെഎസ്എഫ്ഇ റെയ്ഡ് വിവാദം, സിപിഐഎം ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം : കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദമായി ബന്ധപ്പെട്ട ചർച്ചക്ക് സിപിഎം ഇന്ന് യോഗം ചേരും. റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസകും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പരസ്യനിലപാട് എടുത്തിരുന്നു. വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല. അന്വേഷണത്തിന് തീരുമാനിച്ചതാര്, എന്തുകൊണ്ട്, അന്വേഷണത്തെ ധനമന്ത്രി പരസ്യമായി എതിര്‍ത്തതെന്തിന് എന്നീ ചോദ്യങ്ങള്‍ക്കും പാര്‍ട്ടിക്ക് മറുപടി കണ്ടെത്തണം. ഇക്കാര്യങ്ങള്‍ ഇന്നുചേരുന്ന അവയ്ലബിള്‍ സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും.

എല്ലാ വശവും പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ പാര്‍ട്ടി പരസ്യനിലപാടെടുക്കുന്നത്. പാര്‍ട്ടി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ ഇന്നലെ പറഞ്ഞത്. കേന്ദ്ര ഏജന്‍സികളുടെ കൂട്ട അന്വേഷണത്തെ എതിര്‍ക്കുന്നതിനും നിലപാട് വ്യക്തമാക്കുന്നതിനുമാണ് തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിന് കൂടുതല്‍ ഊര്‍ജവും ചെലവഴിക്കേണ്ടിവരുന്നത്.

Top