കെഎസ്എഫ്ഇയില്‍ വിവര ചോര്‍ച്ചയുണ്ടെന്ന ആരോപണവുമായി പി.ടി.തോമസ്

കൊച്ചി: കെഎസ്എഫ്ഇയില്‍ വിവര ചോര്‍ച്ചയുണ്ടായെന്ന് പി.ടി.തോമസ് എംഎല്‍എ. 35 ലക്ഷം ഇടപാടുകാരുടെയും 7,000 ജീവനക്കാരുടെയും ഡേറ്റ അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐ ചോര്‍ത്തി. ടെണ്ടര്‍ നല്‍കിയതില്‍ ഗുരുതര ക്രമക്കേടെന്നും പി.ടി.തോമസ് ആരോപിച്ചു.

46 ദിവസം മാത്രം പഴക്കമുള്ള കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഇടപാടുകാരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വില്‍പന നടത്തി. ഇതിലൂടെ സര്‍ക്കാര്‍ വന്‍ അഴിമതിക്ക് കളമൊരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ വ്യവസായിയുടെ മകന്റെ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഈ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധമുണ്ട്. വിവര ചോര്‍ച്ചയില്‍ അന്വേഷണം നടത്തണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Top