കൊവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് വായ്പാ പദ്ധതിയുമായി കെ.എസ്.എഫ്.ഇ

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് കെ.എസ്.എഫ്.ഇ പുതിയ സ്വര്‍ണപ്പണയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. ‘സൗഖ്യ സ്വര്‍ണപ്പണയ വായ്പ’ എന്ന പുതിയ പദ്ധതിപ്രകാരം 2021 മാര്‍ച്ച് ഒന്നിന് ശേഷം കൊവിഡ് മുക്തമായവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരുലക്ഷം രൂപവരെ വായ്പ ലഭിക്കും. അഞ്ചു ശതമാനമാണ് പലിശനിരക്ക്.

കൊവിഡാനന്തര കാലത്തെ സാമ്പത്തിക ഞെരുക്കത്തിന്  ആശ്വാസം പകരുകയാണ് ഈ വായ്പാ പദ്ധതിയുടെ ലക്ഷ്യമെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യം എന്നിവര്‍ പറഞ്ഞു.കൊവിഡിനെ അതിജീവിച്ച വ്യക്തിയുടെ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡില്‍ പേരുള്ളവരും പ്രായപൂര്‍ത്തിയായവരെയുമാണ് കുടുംബാംഗങ്ങളായി കണക്കാക്കുക. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും വായ്പയ്ക്ക് അര്‍ഹരാണ്.

Top