kseb to get 138 crore in pending amount from govt departments

kseb

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു കുടിശിക ഇനത്തില്‍ കിട്ടാനുള്ളതു 138കോടിരൂപ.

ഉയര്‍ന്നവിലയ്ക്കു വൈദ്യുതി വാങ്ങാന്‍ ഒരുങ്ങുമ്പോഴും ബോര്‍ഡിന്റെ കുടിശിക തീര്‍ക്കാന്‍ ഇപെടലുണ്ടായിട്ടില്ല. കുടിശിക പിരിക്കാതെ ഉയര്‍ന്ന വിലയ്ക്കു വാങ്ങുന്ന വൈദ്യുതിയുടെ അധികബാധ്യത ഉപഭോക്താക്കളില്‍ കെട്ടിവയ്ക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ഇബി.

വൈദ്യുതി വാങ്ങുന്നത് അധിക ബാധ്യതയാകുമെങ്കിലും കെഎസ്ഇബിക്കു മുന്നില്‍ മറ്റുവഴിയില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കുടിശിക തീര്‍ത്താല്‍ കെഎസ്ഇബിക്കു പിടിച്ചുനില്‍ക്കാം.

56.68 കോടി രൂപയാണു കൃഷിവകുപ്പ് ബോര്‍ഡിനു നല്‍കാനുള്ളത്. ആഭ്യന്തരവകുപ്പ് 49.61 കോടിയും ആരോഗ്യവകുപ്പ് 12.66 കോടി രൂപയും കുടിശിക വരുത്തി. വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ എന്നും വീഴ്ചവരുത്താറുള്ള ജലസേചനവകുപ്പ് പതിവുതെറ്റിച്ചില്ല. 11.95 കോടിരൂപയാണു കുടിശിക.

ജയില്‍, ലോട്ടറി വകുപ്പുകളും കെഎസ്ഇബിക്കു പണം നല്‍കാനുണ്ട്. കുടിശിക ഈടാക്കാന്‍ കാര്യമായ ഇടപെടലുണ്ടായില്ലെങ്കില്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിന്റെ അധികബാധ്യത ഉപഭോക്താക്കള്‍ ഏറ്റെടുക്കേണ്ടി വരും.

Top