സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.എസ്.ഇ.ബി

kseb

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.എസ്.ഇ.ബി. കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

ആശങ്കയുളവാക്കുന്ന വിധം യാതൊരു സ്ഥിതി വിശേഷവും ഇപ്പോള്‍ നിലവിലില്ലെന്ന് ചെയര്‍മാന്റെ അധ്യക്ഷതയില്‍ കെ.എസ്.ഇ.ബിയിലെ ഉന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പുറമെ നിന്ന് ലഭിക്കുന്നതും ഇവിടെ ഉത്പാദിപ്പിക്കുന്നതുമായ വൈദ്യുതി കൊണ്ട് തടസരഹിതമായി വൈദ്യുതി വിതരണം ചെയ്യാന്‍ കഴിയും. അറ്റകുറ്റപണികള്‍ക്കായി ചില സ്ഥലങ്ങളില്‍ ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും ഓഫാക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി വിതരണം തടസ്സരഹിതമാക്കാനുള്ള കര്‍ശന നടപടികള്‍ കൈകൊള്ളണമെന്ന നിര്‍ദേശം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും ചെയര്‍മാന്‍ നല്‍കി.

Top