വണ്ടിച്ചെക്കോ? സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി നല്‍കിയ പണം എവിടെയെന്ന് വി.ടി ബല്‍റാം

VT-balram

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വാദവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്.

സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി മുഖ്യമന്ത്രിക്ക് നല്‍കിയ 131.26 കോടി രൂപ എവിടെ പോയെന്നാണ് വിടി ബല്‍റാം ചോദിക്കുന്നത്. കെഎസ്ഇബി നല്‍കിയത് വണ്ടിച്ചെക്കായിരുന്നോ എന്നും അദ്ദേഹം പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം തുറന്നടിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എംഎം മണി 20/08/2019 ന് മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയി? ഒന്നര മാസത്തോളമായിട്ടും ഈ തുക ഇതുവരെ ക്രഡിറ്റ് ആയിട്ടില്ല. മന്ത്രി നൽകിയത് വണ്ടിച്ചെക്കായിരുന്നോ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അരങ്ങേറുന്നത് വലിയ സാമ്പത്തികത്തട്ടിപ്പാണോ?

Top