വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

തമ്പാനൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആര്‍ടിസി ഡിപ്പോ ഇരുട്ടിലായി.

തുടര്‍ന്ന് വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു. റിസര്‍വേഷന്‍ ഉള്‍പ്പെടയുള്ളവ തടസത്തിലായി. മന്നറിയിപ്പില്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.വിസയുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടി ഉണ്ടായേക്കാം.

Top