കെ.എസ്.ഇ.ബി. വാഹനങ്ങൾ ഇനി വൈദ്യുതവാഹനങ്ങളിലേക്ക്

കെ.എസ്.ഇ.ബി.യ്ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എല്ലാം ഇനി വൈദ്യുത വാഹനങ്ങളായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് ഓഫീസുകളിലും ഫീല്‍ഡ് ഓഫീസുകളിലും ഉപയോഗിക്കുന്ന പഴയവാഹനങ്ങള്‍ ഇലക്ട്രിക്ക് വാഹനങ്ങളാക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങള്‍ക്ക് ചാര്‍ജിങ്ങ് ഒരുക്കുന്നതിനായി സര്‍ക്കാര്‍ കെ.എസ്.ഇ.ബി.യെ ആണ് നോഡല്‍ ഏജന്‍സിയായി നിയമിച്ചത്.

കേരളത്തില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ച് വരികയാണിപ്പോള്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് താത്പര്യമുള്ളവരെ ഇ.ഒ.ഐ.ക്കായി (എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്) വിളിച്ചിട്ടുണ്ട്.

Top