കെ.എസ്.ഇ.ബി. ഓവര്‍സിയറെ ക്വാര്‍ട്ടേഴ്സിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

deadbody

നിലമ്പൂര്‍: കെ.എസ്.ഇ.ബി. ഓവര്‍സിയറെ ക്വാര്‍ട്ടേഴ്സിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറും ആലപ്പുഴ തകഴി സ്വദേശിയുമായ ഹരി(47)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇയാളെ വീടിന് പുറത്തു കാണത്തതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ കെ.എസ്.ഇ.ബി. ഓഫീസിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കായംകുളം എം.എല്‍.എ. യു.പ്രതിഭയുടെ മുന്‍ ഭര്‍ത്താവാണ് കെ.ആര്‍.ഹരി. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 2001 ഫെബ്രുവരി നാലിനാണ് പ്രതിഭയും ഹരിയും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇവര്‍ വിവാഹമോചനം നേടി ബന്ധം വേര്‍പ്പെടുത്തിയിരുന്നു.

Top