വീട്ടില്‍ മീറ്റര്‍ റീഡിംഗിനെത്തിയ കെഎസ്ഇബി ജീവനക്കാരനെ നായ കടിച്ചു

stray dog

അമ്പലപ്പുഴ: വീട്ടില്‍ മീറ്റര്‍ റീഡിംഗിനെത്തിയ കെഎസ്ഇബി ജീവനക്കാരനെ നായ കടിച്ചു. പുന്നപ്ര കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരന്‍ പുന്നപ്ര എട്ടാം വാര്‍ഡ് പോളക്കുളം വീട്ടില്‍ അന്‍ഷാദി (30) നാണ് കടിയേറ്റത്.

കെട്ടിയിരുന്ന കയര്‍ പൊട്ടിച്ച് നായ അന്‍ഷാദിന്റെ കാലില്‍ കടിക്കുകയായിരുന്നു. പരിക്കേറ്റ അന്‍ഷാദ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്ന് ചികിത്സ തേടി. ഇതുസംബന്ധിച്ച് പുന്നപ്ര പോലീസില്‍ പരാതി നല്‍കിയതായും അന്‍ഷാദ് അറിയിച്ചു.

Top