കെഎസ്ഇബി കൈവശഭൂമി പാട്ടത്തിന് നല്‍കിയത് നിയമവിധേയമല്ല; റവന്യൂ മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി പൊന്‍മുടി ഡാം പരിസരത്തെ കൈവശഭൂമി രാജാക്കാട് സഹകരണ ബാങ്കിന് നല്‍കിയത് നിയമവിധേയമല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.

മന്ത്രി എംഎം മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിന് കൈമാറിയത് സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയാണ്. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു.

ഡാം പരിസരത്തെ 21 ഏക്കര്‍ ഭൂമിയാണ് കെഎസ്ഇബി രാജാക്കാട് സഹകരണ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നല്‍കിയത്. ഇത് നിമയവിധേയമല്ലെന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. കൈമാറിയ ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Top