വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കാന്‍ തയാറെടുത്ത് കെഎസ്ഇബി

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കാന്‍ തയാറെടുത്ത് കെഎസ്ഇബി. സംസ്ഥാന സര്‍ക്കാരിന്റെ ഇ – വെഹിക്കിള്‍ നയപ്രകാരം, കെഎസ്ഇബിയാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സി. ആദ്യപടിയായി കെഎസ്ഇബി ആറിടത്ത് വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഫെബ്രുവരി ആറു വരെ തികച്ചും സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാം. കെ എസ്ഇബിയുടെ ആറ് വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഇക്കഴിഞ്ഞ നവംബര്‍ ഏഴ് മുതല്‍ ഇത് സൗജന്യമാണ്. കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബിഎല്‍ ആരംഭിച്ചിട്ടുണ്ട്.

Top