ലോക്ക്ഡൗണ്‍കാലത്തെ വൈദ്യുത ബില്‍ രണ്ട് തവണ അടക്കാന്‍ അവസരമൊരുക്കി കെഎസ്ഇബി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍കാലത്തെ വൈദ്യുത ബില്‍ ഒന്നിച്ചടക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒന്നിച്ച് അടക്കാമെന്ന് കെഎസ്ഇബി. ഗാര്‍ഹിക ഉപഭോക്താക്കള്‍ പകുതി തുക അടച്ചാല്‍ ബാക്കി അടയ്ക്കാന്‍ രണ്ടു തവണകള്‍ അനുവദിക്കാനാണ് കെഎസ്ഇബി തീരുമാനം.

കോവിഡ് കാലത്തെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടേയും സ്വകാര്യ ആശുപത്രികളുടേയും ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതിബില്ലിലെ ഫിക്‌സഡ് ചാര്‍ജില്‍ 25% ഇളവ് നല്‍കും. ഫിക്‌സഡ് ചാര്‍ജിലെ ബാക്കി തുക 2020 ഡിസംബര്‍ വരെ പലിശയില്ലാതെ അടയ്ക്കാനുള്ള സാവകാശമുണ്ടാകും.

Top