കനത്ത മഴ തുടരുന്നു; ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കാന്‍ സാധ്യത

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മഴ ഇനിയും തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള അറിയിച്ചിരിക്കുന്നത്.

അണക്കെട്ടിന് താഴെ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ജലനിരപ്പ് 733 അടിയിലെത്തിയാല്‍ ഡാമിന്റെ ഷട്ടര്‍ തുറക്കും. കബനി നിറഞ്ഞ് കവിഞ്ഞതോടെ നേരത്തെ ബീച്ചനഹള്ളി അണക്കെട്ടിന്റെ 4 ഷട്ടറുകള്‍ തുറന്നിരുന്നു.

അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്ടില്‍ മാത്രം പതിനായിരത്തോളം പേര്‍ ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. വയനാട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Top