തൃശ്ശൂരില്‍ കെഎസ്ഇബി ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു

തൃശൂര്‍: വിയ്യൂരില്‍ കെഎസ്ഇബി തൊഴിലാളി കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂര്‍ കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളി മുത്തുപാണ്ടിയാണ് (49) കൊല്ലപ്പെട്ടത്.തമിഴ്നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാര്‍ തൊഴിലാളിയുമായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്.

ഇരുവരും തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. കുത്തേറ്റ മാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുത്തു പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Top