കെഎസ്ഇബിയിലെ തർക്കം: വൈദ്യുതി മന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഓഫീസർമാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് ചർച്ച. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻറെ പ്രക്ഷോഭത്തിൻറെ സാഹചര്യത്തിലാണ് മന്ത്രി ചർച്ച നടത്തുന്നത്.

നേതാക്കളുടെ സ്ഥലം മാറ്റം പിൻവലിക്കുന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയില്ല. വൈദ്യുതി ഭവന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ഇന്നലെ അവസാനിപ്പിച്ചിരുന്നു. മെയ് 16ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ചട്ടപ്പടി
സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്ന് ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു.

Top