കെഎസ്ഇബി ചെയര്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അറിവോടെയല്ല; വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക് ഫേസ്ബുക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തില്‍ ചെയര്‍മാനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നാണ് അശോക് തന്നോട് പറഞ്ഞത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല താന്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നും കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരുടെ ശമ്പളം കൂട്ടിയത്. ഊര്‍ജവകുപ്പ് സെക്രട്ടറിയോട് ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Top