സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന വൈദ്യുതി നിരക്കിലെ ഇളവ് റദ്ദാക്കി സുപ്രീംകോടതി

electricity

ന്യൂഡല്‍ഹി: കെഎസ്ഇബി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന വൈദ്യുതി നിരക്കിലെ ഇളവ് സുപ്രീംകോടതി റദ്ദാക്കി.

സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുന്നതിനെ ചോദ്യം ചെയ്ത് കെഎസ്ഇബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതുപോലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇളവ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന നിലപാട് ശരിയല്ലെന്ന് കെഎസ്ഇബി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Top