ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് പിറന്നാള്‍ ആശംസ നേര്‍ന്ന് കെഎസ് ചിത്ര

ന്ന് എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് പിറന്നാള്‍ ആശംസയുമായി കെഎസ് ചിത്ര. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്ര യേശുദാസിന് ആശംസകള്‍ നേര്‍ന്നത്.

‘ഈ തിരുമധുരത്തിനു തിരികേത്തരാന്‍ ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാര്‍ത്ഥനകള്‍ മാത്രം, പ്രപഞ്ചാവസാനം വരെ അങ്ങയുടെ നിലയ്ക്കാത്ത മാസ്മരനാദ വര്‍ഷത്താല്‍ ഞങ്ങളെ ധന്യരാക്കിയാലും നാദവ്യാസ..’ എന്ന കുറിപ്പോടെയാണ് ഗാനഗന്ധര്‍വ്വന് ആശംസ നേര്‍ന്നത്. യേശുദാസിന്റെ ചിത്രത്തോടൊപ്പമാണ് ചിത്ര കുറിപ്പും പങ്കുവച്ചിരിക്കുന്നത്. സംഗീത ലോകത്തില്‍ നിന്നും നിരവധി പേര്‍ യേശുദാസിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

Top