അഭിനയ മോഹം ക്യാമറക്ക് മുന്നില്‍ എത്തിച്ച കഥ പറഞ്ഞ് മമ്മൂട്ടി

കെ.എസ് മാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ സിനിമാ പ്രവേശനം. ഇപ്പോള്‍ താന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോഴുള്ള അനുഭവം പങ്ക് വച്ചിരിക്കുകയാണ് താരം.

വളരെ അവിചാരിതമായിരുന്നു തന്റെ സിനിമാ പ്രവേശനം. ”അന്ന് ഞാന്‍ ഷൂട്ടിംഗ് കാണാന്‍ പോയതാണ്. കെ എസ് സേതുമാധവന്‍ സാറിനോട് അഭിനയ മോഹം കൊണ്ട് സര്‍… ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാന്‍ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. പത്ത് വര്‍ഷം പഠനവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീട് പത്ത് വര്‍ഷം കഴിഞ്ഞാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതെന്ന് മമ്മൂക്ക പറയുന്നു.

Top