നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കും ; ദുരിതാശ്വാസ ക്യാമ്പില്‍ കെ എസ് ചിത്ര

മ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് കെ എസ് ചിത്ര. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാപിലാണ് തിരുവോണദിവസം ചിത്ര ചെലവഴിക്കുന്നത്. മന്ത്രി തോമസ് ഐസക്കും ചിത്രയോടൊപ്പം ദുരിതാശ്വാസ ക്യാംപിലുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഒത്തുചേരണം എന്നാവശ്യപ്പെട്ട് ഒരു വീഡിയോ ചിത്ര റിലീസ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 മുതല്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളം. നമ്മുടെ കൊച്ചു കേരളം കണ്ടത് അതിഭീകരമായ കാഴ്ച്ചകളാണ് . ഈ മഹാപ്രളയത്തെ , പ്രളയം മൂലമുണ്ടായ ദുരന്തത്തെ നമ്മള്‍ എല്ലാവരും ചേര്‍ന്ന് അതിജീവിക്കും. എന്നതില്‍ യാതൊരു സംശയവുമില്ല . കാരണം ഇത് കേരളമാണ്. ചിത്ര വീഡിയോയില്‍ പറയുന്നു.

വെള്ളിയാഴ്ച തന്റെ പൂര്‍വ്വവിദ്യാലയമായ കോട്ടണ്‍ ഹില്‍ ഹൈസ്‌കൂളിലെ ക്യാമ്പില്‍ ചിത്ര എത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം പണിയെടുക്കുന്നവരെ ചിത്ര അഭിനന്ദിച്ചു. അവര്‍ക്ക് വേണ്ടി ഗാനവും ആലപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപ കെ എസ് ചിത്ര സംഭാവനയായി നല്‍കിയിരുന്നു.

Top