മുംബൈ വിമാനത്താവളത്തിൽ ‘പണി’ കിട്ടി ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യ

KRUNAL PANDYA

മുംബൈ ; അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നു എന്ന പേരിൽ ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് അധികൃതർ.

ദുബായിൽ നിന്ന് ഇന്ത്യയിലെത്തുന്ന പുരുഷന്മാർക്ക് 50,000 രൂപ മൂല്യമുള്ള സ്വർണമാണ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാൻ അനുവാദമുള്ളത്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വർണം കൊണ്ടുവരാം. കൃണാൽ പാണ്ഡ്യ അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നതിനാൽ ഡ്യൂട്ടി അടയ്ക്കണമെന്നായിരുന്നു അധികൃതരുടെ ആവശ്യം.

Top