ക്രുണാല്‍ പാണ്ഡ്യ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

മുംബൈ: ക്രുണാല്‍ പാണ്ഡ്യ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. കാരണങ്ങളൊന്നു വ്യക്തമാക്കാതെയാണ് ക്രുണാലിന്റെ രാജിയെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അജിത് ലെലെ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചെങ്കിലും കളിക്കാരനെന്ന നിലയില്‍ ബറോഡക്കായി തുടര്‍ന്നും കളിക്കുമെന്ന് ക്രുണാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം നടന്ന മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനിടെ ബറോഡ താരമായിരുന്ന ദീപക് ഹൂഡയും ക്രുണാലുമായുണ്ടായ തര്‍ക്കങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡെയുടെ സഹോദരനാണ് ക്രുണാല്‍.

Top