ഹൃത്വികിന് പിതാവിന്റെ പിറന്നാള്‍ സമ്മാനം ; ക്രിഷ് 4, ക്രിസ്തുമസിന് തിയറ്ററുകളിലേക്ക്

krish2

ഹൃത്വികിന്റെ 44-ാം പിറന്നാളിന് അപ്രതീക്ഷിത സമ്മാനവുമായി അച്ഛന്‍ രാകേഷ് റോഷന്‍. ക്രിഷ് 4,  2020-ലെ ക്രിസ്മസിന് തിയറ്ററുകളിലെത്തുമെന്ന് രാകേഷ് റോഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് രാകേഷ് റോഷന്‍ വിവരം അറിയിച്ചത്.

‘ഒരു പക്ഷെ ഇന്നാണ് ക്രിഷ് -4ന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള ഏറ്റവും നല്ല ദിനം. 2020-ക്രിസ്മസിന് ക്രിഷ്-4 തിയറ്ററുകളിലെത്തുമെന്നാണ് രാകേഷ് ട്വിറ്ററിലൂടെ അറിയിച്ചത്. അതേ സമയം, മകന് പിറന്നാള്‍ ആശംസ നേരാനും രാകേഷ് റോഷന്‍ മറന്നില്ല. രാകേഷ് റോഷന്‍ തന്നെയാണ് നാലാം പതിപ്പും സംവിധാനം ചെയ്യുന്നത്.

അതോടെ അമാനുഷിക കഥാപാത്രമായി ഹൃത്വിക് റോഷന്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ്. 2006-ല്‍ തുടങ്ങിയ പരമ്പരകളില്‍ മൂന്നെണ്ണത്തില്‍ ഹൃത്വിക് അഭിനയിച്ചിട്ടുണ്ട്. കോയി മില്‍ ഗയാ, ക്രിഷ്, ക്രിഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ക്രിഷ് ചലച്ചിത്ര ശ്രേണിയിലെ നാലാമത്തെ ചിത്രമാണിത്.

രോഹിത് മേഹ്‌റയുടെയും മകന്‍ ക്രിഷിന്റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. കോയി മില്‍ ഗയാ, ക്രിഷ് എന്നീ ചിത്രങ്ങള്‍ വിജയം നേടിയെങ്കിലും ക്രിഷ് 3 പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. ചലചിത്രത്തെക്കുറിച്ച് ഹൃത്വിക് തന്റെ ട്വിറ്ററിലൂടെ നേരത്തെ പറഞ്ഞിരുന്നു. 2018 ക്രിസ്മസിനെത്തുമെന്നാണ് അന്ന് ഹൃത്വിക് പറഞ്ഞിരുന്നത്.

Top