വിരാട് കൊഹ്‌ലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെആര്‍കെയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: വിരാട് കൊഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടനും നിരൂപകനുമായ കമാല്‍ റാഷിദ് ഖാന്‍.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ടീമിനും വിരാടിനും ബിസിസിഐക്കും എതിരെ ട്വിറ്ററില്‍ വിമര്‍ശനങ്ങളുമായി കെ.ആര്‍.കെ രംഗത്തു വന്നിരിക്കുന്നത്.

ഒത്തുകളിയിലൂടെ 130 കോടി ഇന്ത്യക്കാരെ പാക്കിസ്ഥാനു മുന്നില്‍ വിഡ്ഢികളാക്കിയ വിരാടിനെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്നും വിലക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒത്തുകളിയിലൂടെയും ബാഹ്യശക്തികളുടെ സഹായത്തോടെയുമാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയതെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ആമിര്‍ സൊഹൈല്‍ നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് കെആര്‍കെയുടെ ട്വിറ്റര്‍ പോസ്റ്റ്.

Top