ബിജെപി പറഞ്ഞാൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം : ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിനിമ നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണ കുമാര്‍ ചോദിച്ചു. ഒരു സ്വകാര്യ ചാനലിലൂടെയായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം

Top