പാര്‍ട്ടി തന്നെ മണ്ഡലത്തില്‍ നായകനാക്കിയെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം: സിനിമയില്‍ നായകനാകാന്‍ ആഗ്രഹിച്ച തന്നെ പാര്‍ട്ടി മണ്ഡലത്തില്‍ നായകനാക്കിയെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. ജനങ്ങളെ സേവിക്കുന്നതാണ് സംതൃപ്തി. കേരളത്തിലെ ജനങ്ങള്‍ ഇക്കുറി മാറി ചിന്തിക്കും. കഴിഞ്ഞ തവണ വോട്ട് ചെയ്യാത്ത 20 ശതമാനം ആളുകള്‍ ഇത്തവണ നിര്‍ണായകമാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

‘എപ്പോഴും പാര്‍ട്ടി തരുന്ന സപ്പോര്‍ട്ടുണ്ട്, സംഘം തരുന്ന സപ്പോര്‍ട്ടുണ്ട്. ഇതിലുപരി ജനങ്ങള്‍ തരുന്ന സപ്പോര്‍ട്ടുണ്ട്. ഇതാണ് ഊര്‍ജം നല്‍കുന്നത്. അതുകൊണ്ട് എത്ര തളര്‍ന്നാലും ഒരുപടി മുന്നില്‍ പോകാന്‍ പ്രയത്നിക്കും’- കൃഷ്ണകുമാര്‍ പറഞ്ഞു

 

Top