പോപ്പുലർ ഫ്രണ്ട് നിരോധന കാര്യത്തിൽ, സി.പി.എം നിലപാട് തന്നെ കൃഷ്ണദാസിനും !

നിരോധനം കൊണ്ട് വര്‍ഗീയതയെ തടയാന്‍ കഴിയില്ലെന്ന് സിപിഎം പറഞ്ഞപ്പോള്‍ അതിനെ ഏറ്റവും ശക്തമായി എതിര്‍ത്തത് ബി.ജെ.പിയും, സംഘപരിവാര്‍ സംഘടനകളുമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ സി.പി.എം പോത്സാഹിപ്പിക്കുകയാണ് എന്ന തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയകളിലും അവര്‍ വ്യാപകമായി നടത്തുന്നുണ്ട്. ”നിരോധിച്ചതുകൊണ്ട് ഒരു പ്രസ്ഥാനത്തിന്റെ ആശയം അവസാനിക്കില്ലന്നും  നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെ ആണെന്നുമുള്ള ” സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണമാണ് സംഘ പരിവാറിനെ പ്രകോപിപിച്ചിരിക്കുന്നത്.ഈ സാഹചര്യത്തില്‍ ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് മുന്‍പ് നല്‍കിയ പ്രതികരണം ഞങ്ങള്‍ വീണ്ടും ഇവിടെ സംപ്രേക്ഷണം ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാത്തത് എന്തെന്ന ചോദ്യത്തിന് നിരോധനം എല്ലാറ്റിനും ഉള്ള പോംവഴി അല്ലന്നാണ് ഈ പ്രതികരണത്തില്‍ പി.കെ കൃഷ്ണദാസ് പറഞ്ഞിരിക്കുന്നത്. അത് കാണുക …..

 

Top