കൃഷ്ണ കുറസല സംവിധാനം ചെയ്യുന്ന നാഗചൈതന്യ ചിത്രത്തില്‍ നിന്നും പിന്മാറി കീര്‍ത്തി സുരേഷ്

keerthi-suresh

നാഗചൈതന്യ ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയെന്ന് റിപ്പോര്‍ട്ട്. കല്യാണ്‍ കൃഷ്ണ കുറസല സംവിധാനം ചെയ്യുന്ന ‘ബംഗ്ഗരാജു’ എന്ന ചിത്രത്തില്‍ നിന്നാണ് താരം പിന്മാറിയിരിക്കുന്നത്.

തിരക്കഥ മുഴുവന്‍ വായിച്ച ശേഷം തനിക്ക് ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ താത്പര്യമില്ലെന്ന് കീര്‍ത്തി സംവിധായകനെ അറിയിക്കുകയായിരുന്നു. എന്നാല്‍ കഥാപാത്രത്തിന് പ്രാധാന്യമില്ലാത്തതാണ് പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top