‘മഥുരയിലെ പള്ളി പൊളിച്ചുനീക്കണം’; ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി

മഥുര: മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി നിലനിൽക്കുന്നതാണെന്ന് ജില്ലാ കോടതി. ഹർജി സാധുവല്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തള്ളിയാണ് ജില്ലാ കോടതിയുടെ ഉത്തരവ്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു കുരുതുന്ന മഥുരയിലെ മുസ്ലിം പള്ളി നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് ഹർജി.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തെ ക്ഷേത്ര സമുച്ചയത്തിനോടു ചേർന്ന പള്ളി പൊളിച്ചുനീക്കണമെന്നും 13.37 ഏക്കർ ഭൂമി ക്ഷേത്ര പ്രതിഷ്ഠയുടെ പേരിൽ കൈമാറണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ഹർജി തള്ളിയ കീഴ്‌ക്കോടതി നടപടി വസ്തുതകൾ പരിശോധിക്കാതെയെന്നും തങ്ങളുടെ മതവിശ്വാസത്തിനുള്ള അവകാശം ഹനിക്കപ്പെട്ടിട്ടുണ്ടെന്നും ഹർജിക്കാർ അപ്പീലിൽ പറഞ്ഞു. ഹർജി നിലനിൽക്കുന്നതാണെന്ന് ജില്ലാ കോടതി വിധിച്ചതോടെ കീഴ്‌ക്കോടതി ഇതിൽ വാദം കേൾക്കും.

Top