കൃഷ്ണമൃഗത്തെ സംരക്ഷിക്കാനായി ടിബറ്റില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

ടിബററ്: കൃഷ്ണമൃഗത്തെ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ടിബറ്റിലെ റങ്മയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. ലാസയിലേക്കാണ് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത്.

262 കുടുംബങ്ങളില്‍ നിന്നായി 1102 ഗ്രാമീണരെയാണ് ഗവണ്‍മെന്റ് പദ്ധതിപ്രകാരം മാറ്റിപാര്‍പ്പിച്ചത്. നയ്മ കണ്ടിയിലെ വടക്കന്‍ റങ്മയില്‍ നിന്നും ലാസയിലേക്കാണ് ആളുകളെ മാറ്റിയത്. മുപ്പത്തിയൊന്ന് ട്രക്കുകളിലായി ഇവരുടെ സാധനസാമഗ്രികളെല്ലാം കയറ്റി അയച്ചു. ഇന്ന് മാറ്റിപാര്‍പ്പിക്കല്‍ പൂര്‍ത്തിയാകും. തികച്ചും പരമ്പരാഗതമായ രീതിയിലാണ് ഗ്രാമീണര്‍ക്ക് യാത്രയയപ്പ് നല്‍കിയത്. ഭാഗ്യത്തിന്റെ പ്രതീകമായ പരമ്പരാഗതമായ സ്‌കാര്‍ഫ് എല്ലാ വാഹനത്തിലും പതിച്ചിട്ടുണ്ടായിരുന്നു.

ക്യുയാന്‍ഗ്ടാഗ് ദേശീയോദ്യാനത്തിന്റെ ഭാഗമാണ് റങ്മ പ്രദേശം. കൃഷ്ണമൃഗങ്ങള്‍ പ്രജനനം നടത്തുന്ന പ്രദേശത്തോട് വളരെ അടുത്ത പ്രദേശം. ഇവിടുത്തെ ജനവാസം മൃഗങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം. വലിയ പദ്ധതിയാണ് ഇതിനായി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. ദാരിദ്ര്യനിര്‍മാര്‍ജ്ജനവും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

Top