krish 4 up coming movie

വ്യത്യസ്തത നിറഞ്ഞ കഥാപാത്രവുമായി വീണ്ടും ഒരു ഹൃത്വിക് റോഷന്‍ ചിത്രം.കോയി മില്‍ഗയാ, ക്രിഷ്1,ക്രിഷ്2,ക്രിഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള നാലാമത്തെ ചിത്രമാണിത്.

രോഹിത് മെഹ്‌റയുടെ മകന്‍ ക്രിഷിന്റെ കഥയാണ് സിനിമയില്‍ പറയുന്നത്. കോയി മില്‍ഗയാ ,ക്രിഷ് 1,2 എന്നീ ചിത്രങ്ങള്‍ വിജയം നേടിയെങ്കിലും ക്രിഷ് 3 പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

മുന്‍ ക്രിഷ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാകേഷ് റോഷന്‍ തന്നെയാണ് നാലാം പതിപ്പും സംവിധാനം ചെയ്യുന്നതെന്ന് ഹൃത്വിക് തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.2018 ക്രിസ്തുമസിനാണ് ചിത്രം പുറത്തിറങ്ങുക .

അതേസമയം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രം ക്രിഷിന് വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന ഒരു സൂചനയും ലഭിക്കുന്നുണ്ട്.

അടുത്ത വര്‍ഷം ജനുവരിയില്‍ ഹൃത്വികിന്റെ കാബിലും ഷാരൂഖിന്റെ രയീസും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നുണ്ട്.

Top