Krav Maga practiced kochin womens

തൃപ്പൂണിത്തുറ : പെണ്‍കുട്ടികളെ കാണുമ്പോള്‍ തൊടാനും മുട്ടിയുരുമ്മാനും തോന്നുന്ന ഞരമ്പ് രോഗികള്‍ക്ക് അടി ഇനി സ്‌പോട്ടില്‍ കിട്ടും. അതും ക്രൗമഗയായി തന്നെ കിട്ടും.

കൊച്ചിക്കാരുടെ ഭാഷയില്‍ ചുമ്മാ ഒരു ‘ചെകളപ്പന്‍’ അല്ല മര്‍മം നോക്കിയുള്ള പ്രഹരമാണ് ഈ ക്രമൗഗ. ഇസ്രയേലി സൈന്യം വികസിപ്പിച്ചെടുത്താണ് ഈ ആയോധനവിദ്യ. ഇപ്പോള്‍ സ്വയം രക്ഷക്കായ് ഇതേ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയാണ് കൊച്ചിയിലെ ഒരുസംഘം വനിതകള്‍.

സ്ത്രീ സുരക്ഷയുടെ സെല്‍ഫി പാഠങ്ങളുമായി ഇസ്രായേലി ആയോധനകലയായ ക്രൗമഗ കൊച്ചിയില്‍ വന്‍ പ്രചാരമാണ് നേടുന്നത്.

new

പെട്ടെന്നുണ്ടാകുന്ന ഏതുതരം ആക്രമണങ്ങളെയും പ്രതിസന്ധികളെയും ശാരീരികവും മാനസികവുമായ സന്തുലനത്തില്‍ അധികം ആയാസമില്ലാതെ നേരിടാനാകുന്ന ഈ സ്വയംരക്ഷാ മാര്‍ഗ്ഗം കേരളത്തെ പരിചയപ്പെടുത്തുന്നത് ജൂഡോ,ഖുറാഷ് എന്നിവയിലെ രാജ്യാന്തര റഫറിയും ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി സാരത്ഥിയുമായ തൃപ്പൂണിത്തുറ സ്വദേശി രാജന്‍ വര്‍ഗ്ഗീസ് ആണ്.

സ്ത്രീ സുരക്ഷ പ്രധാന ചര്‍ച്ചാ വിഷയമാക്കിയിട്ടുള്ള ഇക്കാലത്ത് ഈ ആയോധനവിദ്യയെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന രാജന്‍ വര്‍ഗ്ഗീസ് പുതിയ പ്രതിരോധത്തിനാണ് തുടക്കം കുറിക്കുന്നത്.

തൃപ്പൂണിത്തുറ വടക്കേകോട്ടയിലെ അക്കാദമി കേന്ദ്രത്തിലും, കൊച്ചി മാരിയറ്റ് ഹോട്ടലിലും, കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും ക്രൗമഗ പരിശീലനം ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.

ഇസ്രയേലി മിലിട്ടറി അവരുടെ തനത് ആയോധനകലകളുമായി ബന്ധപ്പെടുത്തി രൂപപ്പെടുത്തിയ സ്വയംരക്ഷാ പ്രതിരോധമായ ക്രമൗഗ പരിശീലനത്തിന് എട്ട് വയസ്സു മുതല്‍ 63 വയസ്സ് വരെയുള്ള കുട്ടികളും സ്ത്രീകളും പരിശീലനത്തിനെത്തുന്നതായി രാജന്‍ വര്‍ഗ്ഗീസ് പറഞ്ഞു.

രാവിലെ രണ്ടും വൈകിട്ട് രണ്ടുമായി നാല് ബാച്ചുകളാണ് നിലവില്‍ നടക്കുന്നത്. ഭാര്യ തെസ്‌നി വര്‍ഗ്ഗീസും മാര്‍ഷല്‍ ആര്‍ട്‌സ് ട്രെയിനിയാണ്.

തേവര എസ്എച്ച് കോളേജിലെ കായികാധ്യാപകനായ രാജന്‍ വര്‍ഗ്ഗീസ് ജൂഡോയിലെ ലോക പട്ടാള കായിക മേളയിലും റഫറിയായിട്ടുണ്ട്. തിരുവനന്തപുരത്തെ കേരള പൊലീസ് അക്കാദമിയിലും ദക്ഷിണനാവിക കമാന്‍ഡ് ആസ്ഥാനത്തും ക്രമൗഗ പഠിപ്പിക്കുന്നു. ‘ നിര്‍ഭയ’ പരിശീലകരെ ആയോധനമുറ പഠിപ്പിക്കുന്നതും രാജന്‍ വര്‍ഗ്ഗീസാണ്.

കൊറിയയില്‍ നടക്കുന്ന വേള്‍ഡ് മാര്‍ഷല്‍ ആര്‍ട്‌സ് ഗെയിംസ്, വിയറ്റ്‌നാം ഏഷ്യന്‍ ഗെയിംസ്, റഷ്യയിലെ വേള്‍ഡ് ചില്‍ഡ്രന്‍ ഗെയിംസ് എന്നിവയില്‍ ജൂഡോ റഫറിയായ രാജന്‍ വര്‍ഗ്ഗീസ് നവംബര്‍ 10 മുതല്‍ 14 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് ഖുറാഷ് ചാംമ്പ്യന്‍ഷിപ്പിന്റെ മുഖ്യസംഘാടകനുമാണ്.

Top