ക്രാക്കത്തൂവയുടെ ഉയരം മൂന്നില്‍ ഒന്നായി കുറഞ്ഞു

ജക്കാര്‍ത്ത: അനക് ക്രാക്കത്തൂവ അഗ്‌നിപര്‍വതത്തിന്റെ വ്യാപ്തി മൂന്നില്‍ ഒന്നായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് പിന്നാലെ പൊക്കവും വ്യാപ്തിയും കുറഞ്ഞുവെന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പറയുന്നത്. അഗ്‌നിപര്‍വതം കടലിന്റെ അടിത്തട്ടിലേക്ക് പെട്ടെന്ന് ഇടിഞ്ഞുതാണതാണ് വന്‍ നാശം വിതച്ച സുനാമിക്ക് കാരണമായത്.

അഗ്‌നിപര്‍വതത്തിന്റെ കൊമ്പ് എന്നറിയപ്പെടുന്ന ഭാഗത്തിന് 340 മീറ്റര്‍ ഉയരമുണ്ടായിരുന്നു. പൊട്ടിത്തെറിക്കുശേഷം അത് 110 മീറ്റായി കുറയുകയായിരുന്നു. 150170 ദശലക്ഷം ചതുരശ്ര മീറ്ററുണ്ടായിരുന്ന പര്‍വ്വതത്തിന്റെ വ്യാപ്തി 4070 ദശലക്ഷമായി കുറഞ്ഞു. 22 നു രാത്രി ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളെ വിഴുങ്ങിയ സുനാമിത്തിരയില്‍ 430 പേരാണു മരിച്ചത്.

Top