സിൽവർലൈൻ പരിസ്ഥിതി സൗഹൃദം; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പരിസ്ഥിതി സൗഹൃദമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. പദ്ധതിക്കായുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

സൗകര്യപ്രദമായ യാത്രയ്ക്കാണ് സില്‍വര്‍ലൈന്‍. പദ്ധതി സാമ്പത്തിക ഉണര്‍വുണ്ടാക്കുമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തില്‍ വ്യവസായ നിക്ഷേത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

 

Top