ഐഎഫ്എഫ്കെയിൽ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം, പിന്തുണയുമായി സിനിമാ പ്രവർത്തകർ

തിരുവനന്തപുരം : ഐഎഫ്എഫ്കെ വേദിയിൽ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രതിഷേധം. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അടക്കം വിവിധ പ്രശ്നങ്ങൾ ഉയർത്തി വിദ്യാർത്ഥികൾ സമരത്തിലാണ്. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തി. സംഗീത സംവിധായകൻ ബിജിബാൽ സംവിധായകരായ കമൽ, ആഷിക് അബു, മഹേഷ് നാരായണൻ, ജിയോ ബേബി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കാളികളായി.

അതേസമയം കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയത്തിൽ യാഥാർത്ഥ്യം ഉണ്ടെങ്കിൽ സർക്കാർ ഇടപെടുമെന്ന് സിനിമ സാംസ്കാരിക മന്ത്രി വി എൻ വാസവൻ. നാളെത്തന്നെ ഒരു പ്രത്യേക കമ്മിറ്റിയെ ഇതിനായി നിയോഗിക്കും. അഡീഷണൽ സിറ്റി സെക്രട്ടറി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പസിൽ ചെന്ന് കാര്യങ്ങൾ പഠിക്കും. ശരി തെറ്റുകൾ മനസ്സിലാക്കി ശരിയെ ഉയർത്തിപ്പിടിക്കും. പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Top