വി.ടി ബല്‍റാം എംഎല്‍എയെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണം; തുറന്നടിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: കോണ്‍ഗ്രസ് വി.ടി ബല്‍റാം എംഎല്‍എയെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എഫ്‌ഐ. കെ ആര്‍ മീരയുടെ അഭിപ്രായ പ്രകടനത്തോട് വി.ടി ബല്‍റാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിനാണെന്നാണ് എസ്എഫ്‌ഐ ചോദിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും. പക്ഷഭേദം കൂടാതെയുള്ള അവരുടെ നിലപാടുകള്‍ കേട്ട് നിങ്ങളെന്തിന് അസ്വസ്ഥരാകണം. ഈയിടെയായി നടന്ന ചില വിഷയങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണ വേണ്ട വിധത്തില്‍ ലഭിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് സംഭവിച്ചു പോയ ഒരു തരം മാനസികാവസ്ഥയാണ് വി ടി ബല്‍റാമിന്റെ പ്രതികരണം, എസ്എഫ്‌ഐ വ്യക്തമാക്കി.

Top